സെന്‍കുമാറിന്റെ പുനര്‍നിയമനം: നടപടി തുടങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി.

  • Post category:news
  • Reading time:1 min read
You are currently viewing സെന്‍കുമാറിന്റെ പുനര്‍നിയമനം: നടപടി തുടങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം : ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമനം നടപ്പിലാക്കാനുള്ള നടപടി ചീഫ്‌സെക്രട്ടറി തുടങ്ങിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി അന്തിമമാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണെന്നും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെന്‍കുമാറിന്റെ പുനര്‍നിയമനം വൈകുന്നതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചയായി ഡി.ജി.പിയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് എം. ഉമ്മര്‍ എം.എല്‍എ ആരോപിച്ചു. സെന്‍കുമാറിന്റെ നിയമനം സര്‍ക്കാര്‍ മനഃപൂര്‍വം വൈകിക്കുകയാണെന്നും എം.ഉമ്മര്‍ പറഞ്ഞു.

0Shares