സെന്‍കുമാറിനെതിരെ പോലീസ് ആസ്ഥാനത്തെ ജീവനക്കാരി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.

  • Post category:news
  • Reading time:1 min read
You are currently viewing സെന്‍കുമാറിനെതിരെ പോലീസ് ആസ്ഥാനത്തെ ജീവനക്കാരി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും നീക്കിയതിനെതിരെ പരാതിയുമായി പോലീസ് ആസ്ഥാനത്തെ ജീവനക്കാരി രംഗത്ത്. കുമാരി ബീനയാണ് സ്ഥാനമാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. സുപ്രീം കോടതിയില്‍നിന്നും അനുകൂല വിധിനേടി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു തിരിച്ചെത്തിയശേഷം സെന്‍കുമാര്‍ കൈക്കൊണ്ട ആദ്യ തീരുമാനങ്ങളിലൊന്നാണ് കുമാരി ബീനയെ മാറ്റിയ നടപടി.

താരതമ്യേന അപ്രധാനമായ യു ബ്രാഞ്ചിലേക്കാണു കുമാരി ബീനയെ മാറ്റിയത്. പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ്. സജീവ് ചന്ദ്രനെ നിയമിച്ച് ചൊവ്വാഴ്ച വൈകിട്ട് ഉത്തരവിറക്കി. എന്നാല്‍, അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്നു പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ചു കൊണ്ട് രണ്ടു മണിക്കൂറിനുള്ളില്‍ പുതിയ ഉത്തരവിറക്കി.

0Shares