Trending News





ന്യൂഡല്‍ഹി: 2047ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി, ജാതീയത, വർഗീയത എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ വഴിയുള്ള മതമൗലികവാദ പ്രചാരണങ്ങളും ഗൗരവത്തോടെ കാണണമെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ശേഷം ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മോദി പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Also Read
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തൻ്റെ ഒമ്പത് വർഷക്കാലമുള്ള സര്‍ക്കാരിന്‍റെ രാഷ്ട്രീയ സ്ഥിരതയുടെ സ്വാഭാവിക ഉപോൽപ്പന്നമാണെന്നും 2047ഓടെ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്നും മോദി പറഞ്ഞു. “അഴിമതി, ജാതീയത, വർഗീയത” എന്നിവയ്ക്ക് നമ്മുടെ ദേശീയ ജീവിതത്തിൽ സ്ഥാനമില്ല” എന്നും മോദി പി.ടി.ഐയോട് പറഞ്ഞു.

ചുരുങ്ങിയ കാലയളവിൽ തന്നെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഇടം നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ആയിരം വർഷത്തേക്ക് ഓർമ്മിക്കപ്പെടാവുന്ന വളർച്ചയ്ക്കുള്ള അടിത്തറയാണ് ഇന്ത്യയിൽ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിൻ്റെ കാഴ്‌ചപ്പാട് മാറുന്നു. ഏറെക്കാലം ഇന്ത്യയെ നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായാണ് കണ്ടിരുന്നതെന്നും എന്നാൽ, ഇന്ന് ഇന്ത്യ നൂറുകോടി പ്രതീക്ഷാഭരിത മനസ്സുകളുടെ രാജ്യമാണെന്നും മോദി പറഞ്ഞു. ജി 20 ഉച്ചകോടിയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, മാർഗ നിർദേശത്തിനായി ലോകം ഇന്ത്യയിലേക്ക് നോക്കുകയാണെന്ന് പറഞ്ഞു.
മെയ് മാസത്തിൽ, ചൈനയുടെയും പാകിസ്ഥാൻ്റെയും ശക്തമായ എതിർപ്പിനും കനത്ത സുരക്ഷയ്ക്കും ഇടയിൽ കാശ്‌മീരിൽ ഇന്ത്യ സുപ്രധാന ജി 20 ടൂറിസം മീറ്റിംഗ് നടത്തി. നമ്മുടെ വാക്കുകളും കാഴ്‌ചപ്പാടുകളും ലോകം കാണുന്നത് ഭാവിയിലേക്കുള്ള ‘റോഡ് മാപ്പ്’ ആയിട്ടാണ്, അല്ലാതെ ആശയങ്ങൾ മാത്രമായല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Sorry, there was a YouTube error.