സി.ബി ലത്തീഫ് ക്യാപ്റ്റനായ വൈറ്റ് ഗാര്‍ഡ്; ദുരന്ത നിവാരണത്തിനും സാമൂഹ്യ സേവനത്തിനും കാസര്‍കോട് ജില്ലയില്‍ ഇനി ഇവരുണ്ടാകും

  • Post category:local news
  • Reading time:1 min read
You are currently viewing സി.ബി ലത്തീഫ് ക്യാപ്റ്റനായ വൈറ്റ് ഗാര്‍ഡ്; ദുരന്ത നിവാരണത്തിനും സാമൂഹ്യ സേവനത്തിനും കാസര്‍കോട് ജില്ലയില്‍ ഇനി ഇവരുണ്ടാകും

കാസര്‍കോട്: സംസ്ഥാന വ്യാപകമായി മുസ്ലിം യൂത്ത് ലീഗ് നടപ്പിലാക്കുന്ന വൈറ്റ് ഗാര്‍ഡ് സേനയുടെ പ്രവര്‍ത്തനം കാസര്‍കോട് ജില്ലയിലും സജീവമാകും. വൈറ്റ് ഗാര്‍ഡ് സേനയുടെ കാസര്‍കോട് ജില്ലാ ക്യാപ്റ്റനായി സി.ബി ലത്തീഫിനെ തെരഞ്ഞെടുത്തു. ചെങ്കള നാലാംമൈല്‍ സ്വദേശിയായ ഇദ്ദേഹം നിലവില്‍ ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറിയും ജില്ലാ കൗണ്‍സിലറുമാണ്. ദുരന്ത നിവാരണത്തിനും സാമൂഹ്യസേവനത്തിനും വേണ്ടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാനതലത്തില്‍ രൂപപ്പെടുത്തിയ സ്വയം സന്നദ്ധരാണ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍. തികച്ചും പട്ടാള ചിട്ടയോട് കൂടിയ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ മുന്നോട്ട് വക്കുന്നത്. മുതിര്‍ന്ന വിരമിച്ച പട്ടാള ഉദ്യോഗസ്ഥരാണ് സേനക്ക് പരിശീലനം നല്‍കിവരുന്നത്. പാര്‍ട്ടിയുടെ സ്റ്റേജ് വര്‍ക്കുകളും ഇവന്റ്‌റ് ചുമതലയും ചെയ്യുന്ന സാദാ സേനയായിരിക്കില്ല ഇവരെന്നും ഇത്തരം വര്‍ക്കുകള്‍ക്ക് വൈറ്റ്ഗാര്‍ഡിനെ ദുരുപയോഗം ചെയ്യില്ലെന്നും മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

0Shares