സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിൻ്റെ വീടിനു നേരെ ബോംബാക്രമണം

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിൻ്റെ വീടിനു നേരെ ബോംബാക്രമണം

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.ഐ.എം നേതാവിൻ്റെ വീടിന് നേരെ ആര്‍.എസ്‌.എസ് ബോംബാക്രമണം. കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ.ഷിജുവിൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. പുലര്‍ച്ചെ 3 മണിയോടെയായിരുന്നു ആക്രമണം. ബോംബേറില്‍ വീടിൻ്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. കൊയിലാണ്ടി പൊലീസ് പ്രതികൾക്കുള്ള തിരച്ചിൽ ആരംഭിച്ചു.

0Shares