സമീറിൻ്റെ കൊലപാതകം; ഭാര്യയും കാമുകനും കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയില്‍ വച്ച് പിടിയിലായി

  • Post category:news
  • Reading time:1 min read
You are currently viewing സമീറിൻ്റെ  കൊലപാതകം; ഭാര്യയും കാമുകനും കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയില്‍ വച്ച് പിടിയിലായി

മംഗളൂരു: എടപ്പദവ് ഗുഞ്ചിമുട്ട് ബദഗുളിപ്പാടിയിലെ മുഹമ്മദ് സമീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയും കാമുകനും പോലീസ് പിടിയില്‍. ഭാര്യ ഫിര്‍ദൗസ് (28), കാമുകനായ കര്‍ക്കലയിലെ ആസിഫ് (34) എന്നിവരെയാണ് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയില്‍ ഹൊസൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് തമിഴ്നാട് ദേവനപ്പടി പോലീസാണ് അറസ്റ്റു ചെയ്തത്. സമീറിനെ കാണാതായതു സംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തമിഴ്‌നാട് വെച്ച് സമീറിന്റെ മൃതദേഹം കണ്ടെത്തിയത്. ആസിഡ് ഒഴിച്ചാണ് സമീറിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കുന്നിന്‍ ചെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. ഫിര്‍ദൗസിന്റെ രണ്ടാം ഭര്‍ത്താവായിരുന്നു സമീര്‍. ആദ്യത്തെ ഭര്‍ത്താവിനെ നേരത്തെ മൊഴിചൊല്ലിയിരുന്നു. സമീറും ഫിര്‍ദൗസും തമ്മിലുള്ള വിവാഹത്തിനു ശേഷം ബംഗലൂരുവില്‍ ഡ്രൈവറായ ആസിഫുമായി ഫിര്‍ദൗസ് അടുപ്പത്തിലാവുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

0Shares