കാസര്‍കോട്: ശുചിത്വം ദൈവത്വം എന്ന സന്ദേശവുമായി കെ.സി.വൈ.എം-എസ്.എം.വൈ.എം കാസര്‍കോട് റീജിയണും ഇമ്മാനുവല്‍ സില്‍ക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ ബോധവത്കരണ കാമ്പയിന് ക്ലീന്‍ കാസര്‍കോടിന് ഉജ്വല തുടക്കം. കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ബോധവത്കരണറാലി റീജിയണ്‍ വികാരി ജനറാള്‍ മോണ്‍.ജോര്‍ജ് എള്ളുക്കുന്നേല്‍ ഫ്ളാഗ് ഓഫ് ചെയ്തു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നടന്ന പരിപാടി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വപ്നവീട് പദ്ധതിയുടെ സംഭാവന കൂപ്പണ്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് കെ.സി.വൈ.എം-എസ്.എം.വൈ.എം അതിരൂപത ഡയറക്ടര്‍ ഫാ.സോണി വടശേരിക്കു കൈമാറി നിര്‍വഹിച്ചു. കെ.സി.വൈ.എം റീജിയണല്‍ കണ്‍വീനറും സംസ്ഥാന സിന്‍ഡിക്കേറ്റംഗവുമായ സിജോ അമ്പാട്ട് അധ്യക്ഷനായി.
റീജിയണല്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പൊടിമറ്റം ആമുഖഭാഷണം നടത്തി. കാസര്‍കോട് റീജിയണ്‍ വികാരി ജനറാള്‍ മോണ്‍.ജോര്‍ജ് എള്ളുക്കുന്നേല്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഇമ്മാനുവല്‍ സില്‍ക്സ് പി.ആര്.ഒ എം.നാരായണന്, ജില്ലാ ശുചിത്വമിഷന് കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജലീല്‍, കെസിവൈഎം-എസ്എംവൈഎം അതിരൂപത ജനറല്‍ സെക്രട്ടറി കിരണ്‍ അര്‍ത്തശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. കെസിവൈഎം റീജിയണല്‍ ട്രഷററും വെള്ളരിക്കുണ്ട് ഫൊറോന പ്രസിഡന്റുമായ ടോണി സി.ജോസഫ്, കാഞ്ഞങ്ങാട് ഫൊറോന പ്രസിഡന്റ് ബിജോ അമ്പാട്ട്, പനത്തടി ഫൊറോന പ്രസിഡന്റ് കിരണ്‍ വടക്കേല്‍, ജെസിഐ പ്രസിഡന്റ് കെ.വി.അഭിലാഷ്, റീജിയണല്‍ ആനിമേറ്റര്‍ സന്തോഷ് വട്ടപ്പറമ്പില്‍, കെസിവൈഎം-എസ്എംവൈഎം കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് നിഹാല്‍ ജോയി എന്നിവര്‍ സംബന്ധിച്ചു. റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ നിഖില്‍ സാബു സ്വാഗതവും റീജിയണല്‍ ജോയിന്റ് കണ്‍വീനറും തോമാപുരം ഫൊറോന പ്രസിഡന്റുമായ ഷോബി തോമസ് നന്ദിയും പറഞ്ഞു. നൂറ്റമ്പതോളം കെസിവൈഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരവും ഗവ.ജനറല്‍ ആശുപത്രി പരിസരവും ശുചീകരിച്ചു. ഈ മാസം ചിറ്റാരിക്കാലിലും ശുചീകരണം നടത്തും. ഓഗസ്റ്റില്‍ വെള്ളരിക്കുണ്ട്, സെപ്റ്റംബറില്‍ പൂടങ്കല്ല്, കാഞ്ഞങ്ങാട് ഒക്ടോബറില്‍ പരപ്പ, പാണത്തൂര്‍ നവംബറില്‍ കൊന്നക്കാട്, ബന്തടുക്ക ഡിസംബറില്‍ പാലാവയല്, നീലേശ്വരം എന്നിവിടങ്ങളിലും ശുചീകരണം നടത്തും.
ശുചിത്വം ദൈവത്വം; കെ.സി.വൈ.എം ക്ലീന്‍ കാസര്‍കോട് പദ്ധതിക്ക് ഉജ്വലതുടക്കം