പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുലിയിറങ്ങി. കഴിഞ്ഞ രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട ദേവസ്വം ഗാര്‍ഡുകള്‍ മേല്‍പ്പാലത്തിലൂടെ എത്തി നോക്കുമ്പോള്‍ കാട്ടുപന്നിയെ പുലി കടിച്ചു വലിക്കുന്നതാണ് കണ്ടത്. വനപാലകരെ വിവരം അറിയിച്ചു. എന്നാല്‍ രാത്രി വനപാലകര്‍ക്ക് നടപടിയൊന്നുമെടുക്കാനായില്ല.
ഏറെ വൈകിയതിനാല്‍ ഗാര്‍ഡുകളും പടിക്കെട്ടിന് താഴേക്ക് പോയില്ല. രാവിലെ നോക്കിയപ്പോള്‍ ചെവി മുതല്‍ വയറു വരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. പിന്നീട് ഇതിനെ പാണ്ടിത്താവളത്തിലെ ഇന്‍സിനറേറ്ററിന്റെ അടുത്തേക്കു മാറ്റി.
ശബരിമല സന്നിധാനത്ത് പുലിയിറങ്ങി: കാട്ടുപന്നിയെ ആക്രമിച്ചു