ചെറുവത്തൂര്‍: പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ സമാപന ദിവസമായ ബുധനാഴ്ച ചെറുവത്തൂര്‍ ഉപജില്ലയിലെ പിലിക്കോട് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ അറിയിച്ചു.
പകരം ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും.വിദ്യാലയങ്ങളില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം നടത്തേണ്ട രക്ഷാകര്‍തൃ ശാക്തീകരണ ക്ലാസുകള്‍ക്ക് മാറ്റമുണ്ടാകില്ല.