സ്ത്രീധനത്തിനെതിരെ ബോധവത്കരണം കുടുംബത്തില്‍നിന്ന് തുടങ്ങണം: ഷാഹിദ കമാല്‍

  • Post category:local news
  • Reading time:1 min read
You are currently viewing സ്ത്രീധനത്തിനെതിരെ ബോധവത്കരണം കുടുംബത്തില്‍നിന്ന് തുടങ്ങണം: ഷാഹിദ കമാല്‍

കാസര്‍കോട്: സ്ത്രീധനത്തിനെതിരായ ബോധവത്കരണം കുടുംബത്തില്‍ നിന്നും തുടങ്ങണം. വനിതാ കമീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു. ‘സ്ത്രീധനത്തിനെതിരെ ജാഗ്രതയാര്‍ന്ന സമൂഹം’ എന്ന വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്ന് നടത്തിയ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സ്ത്രീധനത്തിനെതിരാണ് എന്ന പൊതുബോധമുണ്ടാകുമ്പോഴും അത് സമൂഹത്തില്‍ തുടര്‍ച്ചയായി നടക്കുന്നുവെന്നതിന്‍റെ തെളിവാണ് സമീപകാല സംഭവങ്ങള്‍. സ്ത്രീകള്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണ്. പ്രയാസങ്ങളില്‍ തളരാതെ അതിജീവിക്കാനും പ്രതിസന്ധികളില്‍ തീരുമാനമെടുക്കാനും കഴിയും വിധം സ്ത്രീ സമൂഹം ഉയര്‍ന്നു വരണമെന്നും അവര്‍ പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി സി.പി. ശുഭ വിഷയാവതരണം നടത്തി. കുടുംബശ്രീ എ.ഡി.എം.സി പ്രകാശന്‍ പാലായി സ്വാഗതവും കുടുംബശ്രീ ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി നന്ദിയും പറഞ്ഞു.

0Shares