ചെറുവത്തൂര്‍: പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം പെരുങ്കളിയാട്ട മഹോത്സവം നടക്കുന്നതിനാല്‍ പിലിക്കോട് തോട്ടം ഗേറ്റില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. ടൗണ്‍ ടു ടൗണ്‍, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് 12 മുതല്‍ 18 വരെയാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
ബുധനാഴ്ച മുതല്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ പ്രസ്തുത സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തുമെന്ന് പയ്യന്നുര്‍ ഡിപ്പോ അധികൃതര്‍ അറിയിച്ചു.
വേങ്ങക്കോട്ട് പെരുങ്കളിയാട്ടം; കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് തോട്ടംഗേറ്റില്‍ സ്റ്റോപ്പ് അനുവദിച്ചു