കാസര്‍കോട്: വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ ഇമ്മാനുവല്‍സ് സില്‍ക്സിന്റെ കാഞ്ഞങ്ങാട്ടെ ഷോറൂം ഉദ്ഘാടനം നാളെ നടക്കും. വെഡ്ഡിങ് സാരികളുടെ അപൂര്വശേഖരവുമായാണ് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ സ്ഥാപനത്തില്‍ ഇമ്മാനുവല്‍ സില്‍ക്സ് പ്രവര്‍ത്തനമാരംഭിക്കുക. ലോകോത്തര ബ്രാന്റുകളുടെ മികച്ച ശേഖരവുമായി വളരെ വിലക്കുറവില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഉല്പനങ്ങളാണ് വിപണനത്തിനൊരുങ്ങി നില്‍ക്കുന്നത്.
വിലക്കുറവും ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇമ്മാനുവല്‍ സില്‍ക്സ് മാനേജ്മെന്റ് അറിയിച്ചു. സാരികള്‍, ഡിസൈന്‍ സാരികള്‍, പട്ടുസാരികള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ എന്നിവയ്ക്ക് പുറമേ ഇമ്മാനുവല്‍ സില്‍കിസിന്റെ തനത് ഉല്പന്നങ്ങളും വിപണിയിലിറക്കുന്നുണ്ട്. പുരുഷന്മാര്ക്കായി പ്രമുഖ ബ്രാന്റുകളുടെ പാന്റ്സ്, ഷര്‍ട്ട്സ്, ദോത്തീസ്, സ്യൂട്ടിങ് എന്നിവയുടെ പ്രത്യേക കൗണ്ടറുകളുമുണ്ട്. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി പ്രത്യേക സമ്മാനപദ്ധതിയും ഏര്‍പെടുത്തിയിട്ടുണ്ട്.
നാളെ ലൈവ് നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാനമായി നിസാന്‍ കാറും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും നാളെ നല്‍കും. സ്കൂട്ടറുകളും സ്വര്‍ണനാണയങ്ങളും സമ്മാനമായുണ്ട്. ഉദ്ഘാടന പരിപാടിക്കുശേഷം കലാപരിപാടികളും അരങ്ങേറും.
വെഡ്ഡിങ് സാരികളുടെ അപൂര്‍വശേഖരവുമായി ഇമ്മാനുവല്‍സ് സില്‍ക്സ് കാഞ്ഞങ്ങാട്ട്; ഷോറൂം ഉദ്ഘാടനം നാളെ