വിനോദയാത്ര ഇവര്‍ക്ക് വെറും വിനോദം മാത്രമല്ല; തിരിച്ചുവീട്ടിലെത്തിയാല്‍ പച്ചക്കറി കൃഷിയും ചെയ്യണം; കാസര്‍കോട്ടെ ഒരു തറവാട്ടുകാരുടെ തീരുമാനം അങ്ങനെയാണ്

  • Post category:local news
  • Reading time:1 min read
You are currently viewing വിനോദയാത്ര ഇവര്‍ക്ക് വെറും വിനോദം മാത്രമല്ല; തിരിച്ചുവീട്ടിലെത്തിയാല്‍ പച്ചക്കറി കൃഷിയും ചെയ്യണം; കാസര്‍കോട്ടെ ഒരു തറവാട്ടുകാരുടെ തീരുമാനം അങ്ങനെയാണ്

കാഞ്ഞങ്ങാട്: കുടുംബാംഗങ്ങള്‍ക്കായി നടത്തിയ വിനോദയാത്രയില്‍ അംഗങ്ങള്‍ അടിച്ചുപൊളിച്ചുവെങ്കിലും സ്വന്തം വിട്ടിലെത്തിയാല്‍ എല്ലാ കുടുംബാംഗങ്ങളും വീട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി തോട്ടമൊരുക്കണം.കാലിച്ചാനടുക്കത്തെ പുറവങ്കര ഹരിണാക്ഷിയമ്മ മൊമ്മോറിയല്‍ ട്രസ്റ്റാണ് യാത്രക്കൊപ്പം വീട്ടുവളപ്പില്‍ പച്ചക്കറി വിളയിപ്പിക്കാനുള്ള പദ്ധതിയില്‍ കുടുംബാംഗങ്ങള്‍ക്ക് വിത്തും, മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കി മാതൃകയായത്.
കാഞ്ഞങ്ങാട്ടു നിന്നും 45 പേരടങ്ങുന്ന സംഘമാണ് ഗോവയിലേക്ക് മുന്നു ദിവസങ്ങളിലായി യാത്ര പോയത്. ഗോവയിലെ ഹോട്ടല്‍ ജ്യോതി പ്ലാസയില്‍ വച്ച് നടന്ന ജനറല്‍ ബോഡിയില്‍ നീലേശ്വരം രാജകുടുംബാംഗം എ.സി.സന്തോഷ് വര്‍മ്മയാണ് കുടുംബാംഗങ്ങള്‍ക്കായുള്ള പച്ചക്കറി വിത്തുകള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.തമ്പാന്‍ നായര്‍ക്ക് കൈമാറി ചടങ്ങിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. ഗോവ പനാജി അയ്യപ്പക്ഷേത്രത്തില്‍ പച്ചക്കറി കൃഷിക്കായുള്ള വിത്തുകള്‍ ക്ഷേത്ര ഭാരവാഹി കൂടിയായ സന്തോഷ് വര്‍മ്മയ്ക്ക് ഉണ്ണികൃഷ്ണന്‍ പുഷ്പ്പഗിരി കൈമാറി. നാരായണന്‍ നായര്‍ സൗപര്‍ണ്ണിക വര്‍മ്മയെ പൊന്നാടയണിയിച്ചു. ബാലചന്ദ്രന്‍ പുഷ്പ്പഗിരി, പ്രദീപ് കുമാര്‍ പുറവങ്കര, നാരായണന്‍ മാസ്റ്റര്‍, കെ.കെ. നായര്‍ പുഷ്പഗിരി, ബാലഗോപാലന്‍ പെരളത്ത്, ശ്രീധരന്‍ പുഷ്പ്പഗിരി, പി.രമേശന്‍ നായര്‍, പി.ശരത്ത് കുമാര്‍, പി.പ്രമോദിനി, രേണുക.കെ.നായര്‍, ശുഭ പ്രകാശ് സംസാരിച്ചു.

 

0Shares