നാന്‍ജിങ്: ലോക ബാഡ്മിൻ്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു ഫൈനലില്‍ പ്രവേശിച്ചു. വനിതാ സിംഗിള്‍സില്‍ ജപ്പാൻ്റെ യമാഗുച്ചിക്കെതിരെ ആധികാരികമായിരുന്നു സിന്ധുവിൻ്റെ സെമിവിജയം. സ്‌കോര്‍: 21-16, 24-22. ഫൈനലില്‍ പിവി സിന്ധുവിൻ്റെ എതിരാളി സ്പെയിനിൻ്റെ കരോലിന മാരിന്‍.
ഫൈനല്‍ മല്‍സരം ഇന്നു രാവിലെ നടക്കും. രാവിലെ 10.30ന് മല്‍സരങ്ങള്‍ ആരംഭിക്കും. ആദ്യം രണ്ടു ഡബിള്‍സ് മല്‍സരങ്ങളാണു നടക്കുക. ഇതിനു ശേഷം സിന്ധുവിൻ്റെ ഫൈനല്‍. കഴിഞ്ഞ ലോക ബാഡ്മിൻ്റന്‍ ചാംപ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവാണ് സിന്ധു.
ലോക ബാഡ്മിൻ്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു ഫൈനലില്‍