രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു : പാർലെ-ജി കമ്പനി 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു : പാർലെ-ജി കമ്പനി 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രമുഖ ബിസ്​കറ്റ്​ നിർമാതാക്കളായ പാർലെ-ജി 10,000 ജീവനക്കാരെ പിരിച്ച്​ വിടുന്നു. ഉൽപാദനം കുറക്കുന്നതിന്‍റെ ഭാഗമായാണ്​ ജീവനക്കാരെ ഒഴിവാക്കുന്നതെന്ന്​ കമ്പനി അറിയിച്ചിട്ടുണ്ട്​. ജി.എസ്​.ടിയാണ്​ ബിസ്​കറ്റ്​ വിൽപനയിൽ ഇടിവുണ്ടാക്കിയതെന്ന്​ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ മായങ്ക്​ ഷാ പ്രതികരിച്ചു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്​വ്യവസ്ഥയായ ഇന്ത്യയിൽ കാർ മുതൽ വസ്​ത്രങ്ങൾ വരെ എല്ലാ ഉൽപന്നങ്ങളുടെയും വിൽപന കുറയുകയാണ്​.

ഇതേ തുടർന്ന്​ നിരവധി കമ്പനികൾ ഉൽപാദനം വെട്ടിച്ചുരുക്കിയിരിന്നു. ഈ പാതയിലാണ്​ പാർലെ-ജിയുടെ പോക്ക്​. വിൽപനയിൽ കുറവുണ്ടായതോടെ ജീവനക്കാരെ ഒഴിവാക്കാൻ നിർബന്ധിതരായതായി പാർലെ-ജി അറിയിച്ചു. കേന്ദ്രസർക്കാറിന്‍റെ ഇടപ്പെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും കമ്പനി മുന്നറിയിപ്പ്​ നൽകി. 1929 ജീവനക്കാരുമായാണ്​ പാർലെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്​.

1,000,000ത്തോളം ജീവനക്കാരാണ്​ നിലവിൽ പാർലെയും സഹ കമ്പനികളിലുമായി ജോലി ചെയ്യുന്നത്​. പാര്‍ലയില്‍ കമ്പനി തുടങ്ങിയതുകൊണ്ടാണ് ബിസ്‌കറ്റിന് പാര്‍ലെ ഗ്ലൂക്കോ എന്ന് പേരിട്ടത്. 1939ലായിരുന്നു തുടക്കം. 1980ല്‍ പേര് പാര്‍ലെ-ജിയെന്ന് മാറ്റി. പാര്‍ലെ-ജിയുടെ എതിരാളി ബ്രിട്ടാണിയ ബിസ്‌കറ്റായിരുന്നു.

0Shares