
ബദിയടുക്ക: യുവ പണ്ഡിതനും സജീവ സുന്നീ പ്രവര്‍ത്തകനും എസ്. വൈ. എസ്. ബദിയടുക്ക സര്‍ക്കിള്‍ പ്രസിഡന്റുമായ യൂസുഫ് സഖാഫി നാരമ്പാടി (41) അന്തരിച്ചു. പരേതനായ നാരമ്പാടി പുളിന്റടി മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: റംല ചേരൂര്‍, മക്കള്‍: മുഹമ്മദ് ഹാഷിര്‍ (5), സന(3).
രണ്ട് ദിവസം മുമ്പ് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം.

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, ശുക്കൂര്‍ സഅദി തളിപ്പറമ്പ്, അഹ്മദ് മുസ്ലിയാര് തുരുത്തി എന്നിവരുടെ അടുക്കലില്‍ നിന്നും പെര്‍ള ചേടേക്കല് തുരുത്തു എന്നിവിടങ്ങളില്‍ പഠനം നടത്തി. ജാമിഅ മര്‍ക്കസില്‍ നിന്ന് സഖാഫി ബിരുദം കരസ്ഥമാക്കിയ യൂസുഫ് സഖാഫി മൂലടുക്കം,എടനീര്‍, മൗവല്‍, സന്തോശ് നഗര്‍, ആലൂര് ബുഖാരിയ്യ എജ്യൂക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തു.
പരേതന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയിര്, എം. അലിക്കുഞ്ഞി മുസ്ലിയാര് ശിറിയ, സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലായാര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി,പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയവര്‍ അനുശോചിച്ചു.
