ദുബായ്:ക്രിസ്മസ്, പുതുവത്സര ആഘോഷകാലം എത്തിയതോടെ യാത്രക്കാര്‍ക്കായി ഉത്സവാന്തരീക്ഷമൊരുക്കി ദുബായ് വിമാനത്താവളം… ഈ മാസം 70 ലക്ഷം യാത്രക്കാരെ വരവേല്‍ക്കുക എന്ന റെക്കോര്‍ഡ് ലക്ഷ്യവുമായാണ് വിമാനത്താവളം ഇങ്ങനെയൊരു മാറ്റത്തിനൊരുങ്ങിയത്.


സരോസ്കി ക്രിസ്റ്റല്‍ ട്രീ, ഗിഫ്റ്റ് റാപ്പിങ് സ്റ്റേഷന്, റസ്റ്റോറന്റുകളില്‍ പ്രത്യേക മെനു, കുട്ടികള്‍ക്കു വിനോദങ്ങളുമായി കോണ്‍കോഴ്സ് ബിയില്‍ കിഡ്സ് സോണ്‍, കോണ്‍കോഴ്സ് ഡിയില്‍ കുടുംബത്തിനു മുഴുവന്‍ വിനോദം പകരുന്ന ഡിജിറ്റല്‍ ഗെയിം ‘ഫൈന്‍ഡ് പെട്രോ’ , തുടങ്ങിയ നിരവധി വൈവിദ്ധ്യമാര്‍ന്ന
പരിപാടികളുമായാണ് ഇത്തവണ ദുബായ് വിമാനത്താവളം ഒരുങ്ങിയിരിക്കുന്നത്. ഇതിനു പുറമേ ഒട്ടേറെ ഓഫറുകളും നറുക്കെടുപ്പുകളും ദുബായ് വിമാനത്താവളം യാത്രക്കാര്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.