
മേല്‍ക്കൂരയിലുണ്ടായ ചോര്‍ച്ച കാരണം കുട്ടികള്‍ ക്ലാസ് റൂമില്‍ ഇരിക്കുന്നത് കുട പിടിച്ചുകൊണ്ട്. ജാര്‍ഖണ്ഡിലെ ഗോരാബന്ദയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ അവസ്ഥയാണിത്. സ്കൂളിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുള്ളതിനാല്‍ മഴവെള്ളം നേരെ ക്ലാസ് മുറിയിലേക്കാണ് വരുന്നത്.

അതിനാല്‍ത്തന്നെ കുട്ടികള്‍ നനയുകയും ചെയ്യുന്നു. ക്ലാസില്‍ കുടപിടിച്ചിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. മഴവെള്ളം കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയുണ്ടെന്നും,അതിനാല്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും സ്കൂളിലെ ഒരു അധ്യാപിക പറഞ്ഞു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
