കാസര്‍കോട്: വൃക്കരോഗം കാരണം വിദഗ്ധ ചികില്‍സ ലഭിക്കാതെ ലക്ഷക്കണക്കിന് രോഗികളാണ് ഇന്ന് ലോകത്ത് ദുരിതമനുഭവിക്കുന്നത്. എല്ലാപ്രായക്കാരെയും ഈരോഗം ബാധിക്കുന്നുണ്ട്. ഇന്ത്യയിലെ നഗരങ്ങളിലെ ജനങ്ങളില്‍ 17 ശതമാനം പേര്‍ക്കും വൃക്കരോഗം പടരുന്നതായി പഠനമുണ്ട്. ഈസാഹചര്യത്തില്‍ വൃക്ക രോഗ ചികില്‍സാരംഗത്ത് ഒരു നാഴികകല്ലായിമാറുകയാണ് ആപിസ് കിഡ്‌നി ക്ലിനിക്. മംഗളരു യൂനിറ്റി ആശുപത്രിക്ക് സമീപത്താണ് ഹെഡ് ഓഫിസും ക്ലിനിക്കും പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് ബാങ്ക് റോഡിലും കാഞ്ഞങ്ങാട് കുന്നുമ്മല്‍ ഐ.എം.എ ഹാളിന് സമീപത്തും രണ്ടു ബ്രാഞ്ച് ഓഫിസുകളും ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കിടയിലെ രോഗികള്‍ക്ക് ഒരുപോലെ അര്‍ഹമായ പരിഗണനയും സംരക്ഷണവും ചികില്‍സയും ലഭ്യമാക്കുകയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. ആധുനിക സൗകര്യങ്ങളോടെയുള്ള ചികില്‍സാ രീതിയിലൂടെ ആരോഗ്യമുള്ള ഒരുസമൂഹത്തെ വാര്‍ത്തെടുക്കാനാണ് സ്ഥാപനം ശ്രമിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച ഏറ്റവും പുതിയ ടെക്കനോളജിയിലൂടെയാണ് ചികില്‍സനടത്തുന്നത്. മൂത്രക്കല്ല് സംബന്ധമായ അസുഖങ്ങള്‍ക്കും വൃക്കരോഗങ്ങള്‍ക്കും പ്രത്യേക സൂപര്‍ സ്‌പെഷ്യാലിറ്റി സൗകര്യവും സ്ഥാപനങ്ങളിലുണ്ട്. ക്ലിനിക്കല്‍ യൂറോളജി, നെഫ്രോളജി എന്നിവ ഈ സ്ഥാപനത്തില്‍ ഒരുക്കിയിട്ടുണ്ട്. വളരെയേറെ പരിചയവും വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരാണ് ഇവിടെ ചികില്‍സ നടത്തുന്നത്.സ്ത്രീ പുരുഷന്മാരുടെ യൂറിനറി ട്രാക് സിസ്റ്റത്തിന്റെയും പുരുഷ പ്രത്യുത്പാദന അവയവങ്ങളുടെയും ശസ്ത്രക്രിയയും മറ്റും വിദഗ്ദ്ധ ചികിത്സയില്‍ ലഭിക്കുന്നു.
കിഡ്‌നി സ്റ്റോണ്‍ ക്ലിനിക്, പ്രോസ്റ്റാറ്റ് ക്ലിനിക് ഇന്‍കോണ്ടിനന്‍സ് ക്ലിനിക്, ഫീമേയില്‍ യൂറോളജി, പീഡിയാട്രിക് യൂറോളജി, ന്യൂറോ യൂറോളജി, യൂറോ ഓണ്‍കോളജി, താക്കോല്‍ദ്വാര ശസ്ത്രക്രിയ, റോബോട്ടിക് ശസ്ത്രക്രിയ എന്നീ ചികില്‍സാ സൗകര്യങ്ങള്‍ യൂറോളജി വിഭാഗത്തില്‍ ലഭ്യമാണ്. നെഫ്രോളജി വിഭാഗത്തില്‍ വൃക്കരോഗങ്ങള്‍, ഇലക്ട്രോളൈറ്റുകളുടെ തകരാറുകള്‍, അമിത രക്തസമ്മര്‍ദം, വൃക്കമാറ്റി വക്കല്‍, റീനല്‍ റീപ്ലേസ്‌മെന്റ് തെറാപ്പി, ഡയാലിസിസ് എന്നിവയ്ക്കുള്ള ചികില്‍സാ സൗകര്യങ്ങള്‍ ലഭിക്കുന്നു. ക്രോണിക് വൃക്കരോഗ ക്ലിനിക്, യൂറിനറി ട്രക്ട് ഇന്‍ഫെക്ഷന്‍ ക്ലിനിക്, കിഡ്‌നി ഡയറ്റ് ക്ലിനിക്, കിഡ്‌നി ട്രാന്‍സ് പ്ലാന്റ് മെഡിസിന്‍, പീഡിയാട്രിക് നെഫ്രോളജി സൗകര്യമാണ് നെഫ്രോളജി വിഭാഗത്തില്‍ ഇവിടെ നിന്നും ലഭിക്കുന്നത്. ഇ.ഡി ക്ലിനിക്, മേയില്‍ ഇന്‍ഫര്‍ട്ടിലിറ്റി ക്ലിനിക്, വേരിക്കോസില്‍ സര്‍ജറി ക്ലിനിക് തുടങ്ങിയവയും ആന്‍ഡ്രോളജിയില്‍ ചികില്‍സാ സൗകര്യം ലഭിക്കും. പ്രധാനമായി കിഡ്‌നി സ്‌കാന്‍, യൂറോഫ്ളോമെന്ററി ടെസ്റ്റ്, കിഡ്‌നി ലാബ്, മെഡിക്കല്‍ ആന്റ് ഫ്‌ളൂയിഡ് തെറാപ്പി ഫോര്‍ കിഡ്‌നി സ്‌റ്റോണ്‍, കിഡ്‌നി മാറ്റി വക്കല്‍ കൗണ്‍സിലിങ്, റോബോട്ടിക് സര്‍ജറി സൗകര്യമാണ് ആപിസ് കിഡ്‌നി ക്ലിനിക്കില്‍ ഏര്‍പെടുത്തിയിരിക്കുന്നത്. യൂറോളജി വിഭാഗത്തില്‍ ഡോ.മുഹമ്മദ് സലിമാണ് ചീഫ് കണ്‍സള്‍ട്ടന്റ്. ഡോ.മൊയ്തീന്‍ നഫ്‌സീര്‍, ഡോ.സദാനന്ദ് പൂജാരി എന്നിവരും കണ്‍സള്‍ട്ടറുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. നേഫ്രോളജി വിഭാഗത്തില്‍ ഡോ. അമിത് വി.എല്‍ ഡിസൂസയാണ് ചീഫ് നെഫ്രോളജിസ്റ്റ്, ഡോ.പ്രദീപും ഡോ. മയൂര്‍ വി പ്രഭുവും ഡോക്ടര്‍മാരായുണ്ട്. ചികില്‍സയ്ക്കായി പോകുന്നവര്‍ 0824 4283528, 9173494 84111, വാട്ട്‌സാപ് 9194835 03528(മംഗളൂരു), 04994 223111(കാസര്‍കോട്), 0467 2207090(കാഞ്ഞങ്ങാട്) നമ്പറുകളില്‍ ബന്ധപ്പെടാം.