മുള്ളേരിയ: കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. സമീപത്തെ പൊതുകിണറിലെ ഇരുമ്പുതൂണില്‍ കയര്‍ കെട്ടിയാണ് ജീവനൊടുക്കിയത്. മുള്ളേരിയ ചര്ളിമൂലയിലെ ബാലകൃഷ്ണന്- മോഹിനി ദമ്പതികളുടെ മകള്‍ ധന്യബാലന്‍ (19) ആണ് മരിച്ചത്. മുള്ളേരിയ കോ-ഓപ്പറേറ്റീവ് കോളജിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. തൂങ്ങുന്നത് ശ്രദ്ധയില്‍ പെട്ട പരിസരവാസി മറ്റുള്ളവരെ വിവരം അറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ആദൂര്‍ അഡീ. എസ് ഐ രാജീവ് കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണവിവരം നാട്ടുകാരെയും കോളജ് വിദ്യാര്‍ത്ഥികളെയും ഏറെ ദുഖത്തിലാഴ്ത്തി. വീട്ടുകാര്‍ കൊണ്ടുവന്ന വിവാഹ ആലോചനയില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നുള്ള മാനസീക സമ്മര്‍ദമായിരിക്കാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. ഏക സഹോദരി ശരണ്യ.
മുള്ളേരിയയില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു