പെർള(കാസർകോട്): ബാഡൂർ പജ്ജനത്ത് ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് അവശനാക്കിയ ശേഷം പണവും സ്വർണവും കവർന്നതായി പരാതി.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനുനേരെയാണ് അക്രമമുണ്ടായത്. മറ്റൊരു ബൈക്കിലെത്തിയ സംഘം മുളകുപൊടി വിതറി മർദിച്ച് അവശനാക്കിയ ശേഷം കൊള്ള നടത്തി എന്നാണ് പറയുന്നത്. മൊഗ്രാൽ സ്വദേശിയാണ് മോഷണത്തിന് ഇരയായത്. സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ഒരുലക്ഷത്തോളം രൂപയും 15 പവൻ സ്വർണവുമാണ് നഷ്ടമായത്.
സംഭവസ്ഥലം സന്ദർശിച്ച പോലീസ് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. യുവാവിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുളകുപൊടിവിതറി ബൈക്ക് യാത്രക്കാരനെ കൊള്ളയടിച്ചു; സംഭവം കാസർകോട്ടെ ബാഡൂരിൽ