
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചു. ദേശസ്‌നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും. പുല്‍വാമ ഭീകരാക്രമണ സമയത്തെ കോണ്‍ഗ്രസിന്‍റെ പ്രസ്താവന വേദനിപ്പിച്ചെന്നുമാണ് ടോം വടക്കന്‍റെ വിശദീകരണം. എ.ഐ.സി.സിയുടെ മുന്‍ വക്താവായ ടോം വടക്കന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണെന്ന്‍ ടോം വടക്കന്‍ പറഞ്ഞു.

മുന്‍പ്, തൃശ്ശൂരില്‍ യു.ഡി.എഫിനായി മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ടോം വടക്കന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ കൂടി ടോം വടക്കനെ പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കേരളത്തില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
