കാസര്‍ഗോഡ്: ഇതു സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പട്ടയമേള വേദിയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.

കണ്ണൂരിലെ പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പട്ടയമേളയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം നടത്തിയ പ്രവര്‍ത്തകരെ ഉടന്‍ തന്നെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗക്കാരും കൃഷിക്കാരും ഉള്‍പ്പെടെ 2247 കുടുംബങ്ങള്‍ക്കാണ് ശനിയാഴ്ച മുഖ്യമന്ത്രി പട്ടയം വിതരണം ചെയ്യുന്നത്.