കാസര്‍കോട്: മാന്യ വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗാദിനം പ്രൗഡ ഗംഭീരമായി ആചരിച്ചു.
കുട്ടികളുടെ പഠന നിലവാരമുയര്‍ത്തുന്നതിന് രോഗമില്ലാത്ത ശരീരവും പിരിമുറുക്കമില്ലാത്ത മനസും എന്ന വിഷയത്തെ കുറിച്ച് യോഗാചാര്യന്‍ റെജി ശ്രീമംഗലം വിദ്യാര്‍ഥികളുമായി സംവദിച്ചു.
കലാ ദാമോദര്‍ യോഗാസനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. സി.ഇ.ഒ നിസാര്‍ സൈനുദ്ദീന്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിതാ ഗണേഷ് സ്വാഗതം പറഞ്ഞു. ഇതോടെ സ്‌കൂളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന യോഗ കര്‍മ്മ പരിപാടികള്‍ക്കു തുടക്കം കുറിച്ചു.
മാന്യ വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു