
തൃശൂർ: സംഘപരിവാറിന്റെ മത വർഗീയ അജണ്ടകളെ സപ്പോർട്ട് ചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഇടതുയുവ നേതാവിനെതിരെ പത്രം അപകീർത്തി കേസ് ഫയൽ ചെയ്തു. എ. ഐ. വൈ. എഫ് ചേർപ്പ് മണ്ഡലം എക്സിക്യൂട്ടീവ് അംഗം കെ. കെ ഷിഹാബിനെതിരെയാണ് മാതൃഭൂമി പത്രത്തിന്റെ പരാതിയുടെ പുറത്ത് പോലീസ് കേസ് എടുത്തത്.
പറവൂർ ലഘുലേഖ,മുസ്ലിം സ്ത്രീകളിലെ ചേലാക്കർമ്മം , സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ചേർപ്പിൽ വിതരണം ചെയ്ത സപ്ലിമെന്റ് എന്നീ വിഷയങ്ങളിൽ മാതൃഭൂമിയുടെ കാവി രാഷ്ട്രീയത്തിന്റെ മനോഗതത്തെ സോഷ്യൽ മീഡിയയിൽ തുറന്നെതിർത്തതാണ് സംഘപരിവാർ ജിഹ്വയായ മാതൃഭൂമിയെ ചൊടിപ്പിച്ചത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കേരളത്തിലെ മൊത്തക്കച്ചവടക്കാരായി സ്വയം അവരോധിതരായ മാതൃഭൂമി തന്നെയാണ് ഇപ്പോൾ പ്രകോപനകരമായ നീക്കങ്ങളുമായി പ്രതികരിക്കുന്നവരുടെ വാക്കിനെതിരെ പോലീസിനെയും , കോടതിയെയും കൂട്ടുപിടിച്ചെത്തി യിരിക്കുന്നത് എന്നാണ് ഇടത് പക്ഷ ആരോപണം.
മാതൃഭൂമിയുടെ കേസ് സംബന്ധിച്ച് ഷിഹാബിനെ പ്രതികരണം ഇങ്ങിനെയായിരുന്നു;
മാതൃഭൂമി ദിനപത്രത്തെ അപകീർത്തിപെടുത്താൻ ശ്രമിച്ചു എന്ന വ്യാജപരാതിയെ തുടർന്ന് കോഴിക്കോട് ടൌൺ സി. ഐ ഓഫീസിൽ എനിക്കെതിരെ മാതൃഭൂമി നൽകിയിട്ടുള്ള വ്യാജപരാതിയിൽ It act ,IPC 469 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്രേ.ദുർനടപ്പുമൂലം അപകീർത്തിയും അപമാനവും നേരിടുന്ന മാതൃഭൂമിയുടെ അഭിമാനമെങ്കിലും സംരക്ഷിക്കാൻ ഈ കേസിലൂടെ അവർക്കാവട്ടെ എന്ന് പ്രത്യാശിക്കുന്നു.
