മമ്മൂട്ടി വിളിച്ചു; ‘ഉപ്പും മുളകും ‘ ബാലുവിനെ സിനിമയില്‍ എടുത്തു

  • Post category:news
  • Reading time:2 mins read
You are currently viewing മമ്മൂട്ടി വിളിച്ചു; ‘ഉപ്പും മുളകും ‘ ബാലുവിനെ സിനിമയില്‍ എടുത്തു

സീരിയലുകൾ മലയാളി മറന്നു തുടങ്ങിയപ്പോളായിരുന്നു ഫ്ളവേർസ് ടി. വി അവതരിച്ചതും അതിൽ ഉപ്പും മുളകും എന്ന സീരിയൽ ഉൾപ്പെടുത്തിയതും .ഇന്ന് മലയാള മിനി സ്ക്രീനിലെ സീരിയലിൽ ഏറ്റവും റേറ്റിംഗ് ഉള്ള ഒന്നാണ് ഫ്ലവേർസ് ടി. വിയിലെ ഉപ്പും മുളകും എന്ന സീരിയൽ നായകനായ ബിജു സോപാനത്തെവരെ ബാലുചേട്ടൻ എന്നുപറഞ്ഞാലെ മിക്കമലയാളികൾക്കും അറിയാൻ വഴിയുള്ളു സീരിയലിലെ ഓരോ കഥാപാത്രങ്ങളും അതുപ്പൊലെതന്നെ . മലയാളികൾ ഓർക്കുന്നത് ആ കഥാപാത്രങ്ങളുടെ പേരുകളിൽ തന്നെയാണു ഇതു തന്നെയാണു ഈ കലാകാരന്മാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും

ടെലിവിഷന്‍ പരമ്പരകളുടെ മുഖമുദ്ര മാറിയത് ഫ്‌ളവേഴ്‌സ് ചാനലിന്റെ വരവോട് കൂടെയാണ്. സീരിയലുകള്‍ക്ക് മുന്നില്‍ മുഖം തിരിക്കുന്നവരെ ഇരുത്തുന്ന തരത്തില്‍ മുന്നേറുകയാണ് ഉപ്പും മുളകും. ബാലുവും നീലിമയും മക്കളും പ്രേക്ഷകരുടെ വീട്ടിലെ തന്നെ അംഗങ്ങളായി മാറുന്ന കാഴ്ച. യഥാര്‍ത്ഥ സംഭവങ്ങളായി തോന്നുന്ന തരത്തിലുള്ള മേക്കിങ്ങാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. അടുത്തിടെ പരമ്പര 500 എപ്പിസോഡ് പൂര്‍ത്തിയാക്കുകയും ചെയ്തു .

പതിവ് സീരിയലുകളില്‍ നിന്നും വ്യത്യസ്തമായി ഇത് പ്രേക്ഷകരെ വെറുപ്പിക്കാറില്ലെന്നതാണ് പ്രധാന പ്രത്യേകത. ഒന്നിനൊന്ന് മികച്ച അഭിനയമാണ് താരങ്ങള്‍ കാഴ്ച വെക്കുന്നത.ഉപ്പും മുളകും പരമ്പരയിലെ താരങ്ങള്‍ പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയവരാണ്. ഇതിനോടകം തന്നെ ബാലുവും നീലുവും മക്കളും പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിട്ടുണ്ട്. ബാലൂട്ടൻ ചിരിപ്പിക്കാൻ തുടങ്ങിയാൽ ഒരു രക്ഷയും ഇല്ല അതേപോലെ തന്നേയാണ് സെന്റിമെൻസും.  ഇടയ്ക്ക് എത്തുന്ന സുരേന്ദ്രനും, കുട്ടന്‍പിള്ളയും ഭവാനിയും ഓട്ടോ ചന്ദ്രനും ഭാസിയുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ശുദ്ധമായ ഹാസ്യമാണ് ഈ പരമ്പരയുടെ വിജയഘടകം.

ഉപ്പും മുളകും പരിപാടിക്ക് അഭിനന്ദനവുമായി എത്തിയത് സാക്ഷാൽ മമ്മൂട്ടിയാണ്. താന്‍ സ്ഥിരമായി ഈ പരിപാടി കാണാറുണ്ടെന്ന് മെഗാസ്റ്റാര്‍ പരമ്പരയിലെ പ്രധാന താരങ്ങളിലൊരാളായ ബിജു സോപാനത്തിനെയാണ് അറിയിച്ചത്. ബാലചന്ദ്രന്‍ തമ്പിയെന്ന കേന്ദ്ര കഥാപാത്രമായാണ് ബിജു സോപാനം എത്തുന്നത്. മമ്മൂട്ടിയുടെ അഭിനന്ദനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. സന്തതസഹചാരിയായ ജോര്‍ജ് വഴി മമ്മൂട്ടി തന്നെ വിളിപ്പിച്ചുവെന്നും അടുത്ത ചിത്രവുമായി സഹകരിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചിരുന്നുവെന്നും താരം പറയുന്നു. നേരത്തെയും ബിജു സോപാനം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

0Shares