ബി.ജെ.പിയുമായി ഇടഞ്ഞ സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് ഇടപെടൽ; കൂടിക്കാഴ്ച നടത്തി, അടച്ചിട്ട മുറിയിൽ ചർച്ച.?

  • Post category:news / trending
  • Reading time:1 min read
You are currently viewing ബി.ജെ.പിയുമായി ഇടഞ്ഞ സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് ഇടപെടൽ; കൂടിക്കാഴ്ച നടത്തി, അടച്ചിട്ട മുറിയിൽ ചർച്ച.?

പാലക്കാട്: ബി.ജെ.പിയുമായി ഇടഞ്ഞ സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് ഇടപെടൽ. RSS വിശേഷ് സമ്പർക് പ്രമുഖ് എ ജയകുമാർ, ബി.ജെ.പി നേതാവ് പി.ആർ ശിവശങ്കർ തുടങ്ങിയ നേതാക്കൾ സന്ദീപിൻ്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു മണിക്കൂറുകൾ നീണ്ട ചർച്ച. പാർട്ടി വിടരുതെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. സി.പി.എം നേതാക്കളുമായി സന്ദീപ് ആശയവിനിമയം നടത്തിയെന്നാണ് അറിയാനാകുന്നത്. കോൺഗ്രസ് നേതാവ് സരിന് ശേഷം ബിജെപി നേതാവ് സന്ദീപും ഇടത്തോട്ട് എന്നാണ് പാർട്ടി നിലപാട്.

0Shares