മദ്യം നല്‍കിയ ശേഷം വീട്ടമ്മയെ കടയുടെ മുകളിലെത്തിച്ച്‌ പീഡിപ്പിച്ചു; കോഴിക്കോട് കൊടുവള്ളിയിൽ നടന്ന സംഭവം ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing മദ്യം നല്‍കിയ ശേഷം വീട്ടമ്മയെ കടയുടെ മുകളിലെത്തിച്ച്‌ പീഡിപ്പിച്ചു; കോഴിക്കോട് കൊടുവള്ളിയിൽ നടന്ന സംഭവം ഇങ്ങനെ

കൊടുവള്ളി(കോഴിക്കോട്): മദ്യം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. ഭര്‍ത്താവുമായി പിണങ്ങി ഒറ്റക്ക് കഴിഞ്ഞ യുവതിയെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് ഒരു കടയുടെ മുകളിലെത്തിച്ച്‌ പീഡിപ്പിച്ചതെന്നാണ് യുവതി കൊടുവള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.കഴിഞ്ഞ ജനുവരി മുപ്പതിനാണ്​ സംഭവം. ഈ മാസം 24 ന് ചൊവ്വാഴ്ച വൈകീട്ടാണ്​ യുവതി കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്ത പോലീസ് ഇവരെ ബുധനാഴ്ച മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. ആരെയും പിടികൂടിയിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

0Shares