മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥലങ്ങള്‍ അനുവാദമില്ലാതെ പ്രചാരണത്തിന് ഉപയോഗിക്കരുത്; ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥലങ്ങള്‍ അനുവാദമില്ലാതെ പ്രചാരണത്തിന് ഉപയോഗിക്കരുത്; ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ സമാധാന ജീവിതത്തിന് തടസം വരുന്ന പ്രവൃത്തികളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഇടപെടരുത്. ഏതെങ്കിലും വ്യക്തിയുടേയോ സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ, ഭൂമിയിലോ, മതിലുകളിലോ, അവരുടെ അറിവോ, സമ്മതമോ കൂടാതെ തെരഞ്ഞടുപ്പ് പ്രചാരണ സാധനങ്ങള്‍ രാഷ്ടീയ പാര്‍ട്ടികളോ, സ്ഥാനാര്‍ത്ഥികളോ പ്രദര്‍ശിപ്പിക്കരുത്.

സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അവരുടെ അനുവാദമില്ലാതെ കൊടിമരം നാട്ടുകയോ ബാനറുകള്‍ കെട്ടുകയോ പ്രചാരണബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്യരുത്. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇത് ബാധകമാണ്. ഇക്കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

0Shares