
മലപ്പുറം: മഞ്ചേരിയിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കാൻശ്രമിച്ചത് സംഘർഷത്തിന് കാരണമായി. വലിയ സംഘമായെത്തിയ ഹർത്താൽ അനുകൂലികളാണ് കടകൾ ബലമായി അടപ്പിക്കാനാണ് ശ്രമിച്ചത്. ഇവരെ പോലീസ് എത്തി നീക്കുകയാണുണ്ടായത്. ഇതോടെ നേതാക്കളുടെ വാക്ക് പാഴ് വാക്കായി മാറി. പണിമുടക്ക് ദിവസം കടകൾ ബലമായി അടപ്പിക്കില്ലന്ന് കഴിഞ്ഞദിവസം നേതാക്കൾ പറഞ്ഞിരുന്നു.
