ഭൂമിയില്ലാതെ പുറംപോക്ക് ഭൂമികയ്യേറിയവര്‍ക്ക് പതിച്ചു പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി; തടസം ഉദ്യോഗസ്ഥരുടെ അലംഭാവം

  • Post category:news
  • Reading time:1 min read
You are currently viewing ഭൂമിയില്ലാതെ പുറംപോക്ക് ഭൂമികയ്യേറിയവര്‍ക്ക് പതിച്ചു പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി; തടസം ഉദ്യോഗസ്ഥരുടെ അലംഭാവം

കാസര്‍കോട്: ഭൂമിയില്ലാതെ പുറം പോക്ക് ഭൂമികയ്യേറി പത്തുവര്‍ഷത്തിലധിമായി താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. കാസര്‍കോട് റവന്യു വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ സംവാദത്തെ തുടര്‍ന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഭൂമിയില്ലാത്തവര്‍ക്ക് ഉടന്‍ ഭൂമി ലഭ്യമാക്കാനുളള നടപടയിലാണ് സര്‍ക്കാര്‍. ഇതുപ്രകാരം മലയോരത്തും സമതല പ്രദേശത്തും ലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലം ഭൂമില്ലാത്തവര്‍ക്ക് പതിച്ചു നല്‍കും. സമതല പ്രദേശത്ത് ഒരേക്കറും മലോരത്ത് രണ്ട് ഏക്കര്‍ സ്ഥലവുമാണ് പതിച്ചു നല്‍കുക. ബാക്കി സ്ഥലം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ഇതിന് തടസമായി നില്‍ക്കുന്നത് ഉദ്യോഗസ്ഥരാണെന്നും അതിനാല്‍ നടപടി ത്വരിതത്തിലാക്കാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. അടുത്തമാസത്തോടെ നിയമപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് തീര്‍ക്കും. പൂര്‍ണമായും പരാതികളില്ലാതെ പട്ടയം നല്‍കി ജനങ്ങളുടെ പ്രശനം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

0Shares