ബോളിവുഡ് താരത്തിനെതിരെ വൈദ്യുതി മോഷണ കുറ്റത്തിന് കേസ്.

  • Post category:news
  • Reading time:1 min read
You are currently viewing ബോളിവുഡ് താരത്തിനെതിരെ വൈദ്യുതി മോഷണ കുറ്റത്തിന് കേസ്.

മുംബൈ: പ്രമുഖ ബോളിവുഡ് നടിക്കെതിരെ വൈദ്യുതി മോഷണത്തിന് കേസെടുത്തു. ബോളിവുഡ് നടി രതി അഗ്നിഹോത്രിയും ഭര്‍ത്താവും പ്രശസ്ത ആര്‍ക്കിടെക്ടുമായ അനില്‍ വിര്‍വാനിയും ചേര്‍ന്ന് 50 ലക്ഷം രൂപയുടെ വൈദ്യുതി മോഷ്ടിച്ചു എന്നാണ് കേസ്. ഇവര്‍ താമസിക്കുന്ന മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചായിരുന്നു മോഷണം. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 135ാം വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

മുംബൈ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വിജിലന്‍സ് സംഘം അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. 2013 മുതല്‍ നടിയും ഭര്‍ത്താവും വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചതായാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍ .

 

0Shares