ബി.ജെ.പിയുടെ വെബ്സെെറ്റ് നിലച്ചിട്ട് അഞ്ച് ദിവസം; തിരിച്ചെടുക്കാൻ കഴിയാതെ കുഴങ്ങി പാർട്ടിയുടെ ഐ.ടി വിദ​ഗ്ധർ

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയുടെ വെബ്സെെറ്റ് നിലച്ചിട്ട് അഞ്ച് ദിവസം; തിരിച്ചെടുക്കാൻ കഴിയാതെ കുഴങ്ങി പാർട്ടിയുടെ ഐ.ടി  വിദ​ഗ്ധർ

ന്യൂഡൽഹി: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്നപ്പോഴും ചലനമറ്റ് കിടക്കുകയാണ് ബി.ജെ.പിയുടെ ഔ​​ദ്യോ​ഗിക വെബ്സെെറ്റ്. പാർട്ടിയുടെ വെബ്സെെറ്റ് ഹാക്ക് ചെയ്തിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇതുവരെ അത് തിരികെ പിടിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട ശേഷം ശേഷം ഉടൻ തിരിച്ചു വരുമെന്ന സന്ദേശം മാത്രമാണ് ഇപ്പോഴും അവിടെയുള്ളത്.അതേ സമയംതന്നെ ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകള്‍ തിരികെ കൊണ്ടു വരാന്‍ മണിക്കൂറുകള്‍ മതി എന്നിരിക്കെയാണ് ബി.ജെ.പി വെബ്‌സൈറ്റിന് ഇങ്ങനെ ഒരു പണി കിട്ടിയിരിക്കുന്നത്.

നിലവിൽ ലോകത്തെ തന്നെ മികച്ച ഐ.ടി വിദ​ഗ്ധരുള്ള സംഘമാണ് ബി.ജെ.പിയുടെ വെബ്സെെറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവുമെല്ലാം നടത്താൻ നേതൃത്വം നൽകുന്നത്. അവർക്ക് ഇതുവരെ അത് തിരിച്ച് പിടിക്കാൻ കഴിഞ്ഞിട്ടുമില്ലെന്നതാണ് രസകരം.സൈറ്റിലുള്ള എല്ലാ ഡാറ്റയും ഹാക്കര്‍മാര്‍ കവര്‍ന്നിരിക്കാമെന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാൽ അടിവേര് അറുത്തെറിഞ്ഞ രീതിയിലുള്ള ഹാക്കിങാണ് നടന്നിരിക്കുന്നതെന്നാണ് നിഗമനം.

നിലവിൽ വെബ്‌സൈറ്റ് പൂര്‍ണമായും നഷ്ടമായ അവസ്ഥയിൽ പുതിയത് തുടങ്ങേണ്ടി വരുമെന്നാണ് നി​ഗമനം. ഇതിനിടയിൽ ഗുജറാത്തിലെ കോണ്‍ഗ്രസ് വെബസൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നവെങ്കിലും പെട്ടെന്ന് തന്നെ റിക്കവര്‍ ചെയ്തിരുന്നു.ബി.ജെ.പിയുടെ സൈറ്റിന് ഇനിയൊരു മടങ്ങി വരവുണ്ടോവുയോയെന്ന പരിഹാസവും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

0Shares