ബി.എ അഹമ്മദിന്‍റെ ജീവിതം ധന്യമായ ചരിത്രം : സി. ടി അഹമ്മദലി

  • Post category:local news
  • Reading time:1 min read
You are currently viewing ബി.എ അഹമ്മദിന്‍റെ ജീവിതം ധന്യമായ ചരിത്രം : സി. ടി അഹമ്മദലി

കാസര്‍കോട്‌:നാടിന്‍റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ഊണും ഉറക്കവും മറന്ന് കർമ്മനിരതനായ നേതാവാണ് ബി. എ അഹമ്മദെന്നും പ്രദേശത്ത് മുസ്‌ലിംലീഗിനെ കെട്ടിപ്പടുക്കാൻ അദ്ദേഹം നടത്തിയ പ്രയത്നം ചരിത്രമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും ചെങ്കള ഗ്രാമപഞ്ചായത്ത് മുൻ അംഗവും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ബി. എ അഹമ്മദ് അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിശ്ചയദാർഢ്യവും കർമശേഷിയും കൊണ്ട് ലക്ഷ്യം കൈവരിച്ച അത്ഭുത പ്രതിഭാസമായിരുന്നു അദ്ദേഹമെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മൂസ ബി ചെർക്കളയും വാക്കിലും പ്രവർത്തിയിലും ജനക്ഷേമ രാഷ്ട്രീയം സ്വീകരിച്ച മഹാനായ നേതാവായിരുന്നു അദ്ദേഹമെന്ന് കാസർകോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കളയും അഭിപ്രായപ്പെട്ടു. മുഹമ്മദ് ഹിമായത്ത് നഗർ ബദർ ജുമാമസ്ജിദ് ഖത്തീബ് ശരീഫ് സഖാഫി , ഇബ്രാഹിം സുഹരി എന്നിവർ പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി.

കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിദ്ദിഖ് സന്തോഷ് നഗർ, ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് ഹാരിസ് തായൽ, ജനറൽ സെക്രട്ടറി സിടി റിയാസ്, ഷൗക്കത്ത് പടുവടുക്കം, ഗഫൂർ കടമ്പട്ട, എ. കെ ബഷീർ എന്നിവർ സംസാരിച്ചു.മുനീർ മാസ്റ്റർ സ്വാഗതവും ഇ.കെ നാസർ നന്ദിയും പറഞ്ഞു.

0Shares