
കാസര്‍കോട്: പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് യൂണിയന്‍ ദിനത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ ക്ഷണിക്കപ്പെട്ട മുഖ്യാതിഥിയായിരുന്നിട്ട് കൂടി സിനിമാ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ എന്നയാളുടെ വര്‍ഗപരവും അസഹിഷ്ണുതാപരവുമായ അധിക്ഷേപത്തിനും വിവേചനത്തിനും വിധേയനാകേണ്ടി വന്ന നടനും ടൈല്‍സ് തൊഴിലാളിയുമായ ബിനീഷ് ബാസ്റ്റിന് പിന്തുണ പ്രകടിപ്പിച്ചുകൊണ്ട് “ആള്‍ കേരള മാര്‍ബിള്‍ ആന്‍ഡ് ടൈല്‍സ് വര്‍ക്കേഴ്സ് അസോസിയേഷ”ന്‍റെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചു.

സംസ്ഥാന അധ്യക്ഷൻ മുഹമ്മദ് കുഞ്ഞി പെരുമ്പള പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജന: സെക്രട്ടറി മനേഷ് നീലേശ്വരം സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കുഞ്ഞിരാമൻപാട്ടിക്കൊച്ചി അധ്യക്ഷനായി. അഹമ്മദ്, റഹ്മാൻ മുട്ടത്തൊടി, മുനീർ പെരുമ്പള തുടങ്ങിയവർ സംസാരിച്ചു.
