വടക്കഞ്ചേരി: ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഒന്നരവയസ്സുകാരന് ടെലിവിഷന്‍ ദേഹത്തുവീണ് ദാരുണാന്ത്യം. കിഴക്കഞ്ചേരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്റെയും അഖിലയുടെയും ഏക മകനായ അഭിഷേക് കളിക്കുന്നതിനിടയിലാണ് ടി.വി ദേഹത്തുവീണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് കുഞ്ഞിന് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ അഭിഷേക് ടി.വി സ്റ്റാന്‍ഡില്‍ പിടിക്കുകയായിരുന്നു. ടി.വി മറിഞ്ഞ് വീണ് തലയ്ക്കും മുഖത്തിനും ഗുരുതര പരിക്കേറ്റായിരുന്നു മരണം.
ഗുരുതര പരിക്കേറ്റ അഭിഷേകിനെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോയമ്പത്തൂര്‍ കരൂരില്‍ താമസിക്കുന്ന സൈലേഷും കുടുംബവും ഞായറാഴ്ച രാവിലെയാണ് ഒറവത്തൂരിലുള്ള ബന്ധുവീട്ടിലെത്തിയത്.
ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഒന്നരവയസുകാരന് ടി.വി ദേഹത്തുവീണ് ദാരുണാന്ത്യം