പൗരാണിക കലയും രാജപ്രൗഢിയും ഇഴചേര്‍ത്ത ആന്റിക് ആഭരണങ്ങളുടെ വിസ്മയ ശേഖരം; കാസർകോട് സുൽത്താൻ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡില്‍ നടക്കുന്ന എക്സിബിഷനെ കുറിച്ച് അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing പൗരാണിക കലയും രാജപ്രൗഢിയും ഇഴചേര്‍ത്ത  ആന്റിക് ആഭരണങ്ങളുടെ വിസ്മയ ശേഖരം; കാസർകോട് സുൽത്താൻ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡില്‍ നടക്കുന്ന എക്സിബിഷനെ കുറിച്ച് അറിയാം

കാസർകോട്: ആന്റിക്, ബ്രൈഡൽ ആഭരണങ്ങളുടെ വിസ്മയ ശേഖരങ്ങളുടെ പ്രദർശനം ജനങ്ങൾക്കായി കാസർകോട് സുൽത്താൻ ജ്വല്ലറിയിൽ നടക്കുകയാണ്. നവമ്പർ 17ന് ആരംഭിച്ച പ്രദർശനം ഉത്‌ഘാടനം ചെയ്തത് മുൻ മന്ത്രി സി.ടി അഹമ്മദലിയാണ്. കാസർകോട് ജില്ലയിൽ ആന്റിക് ആഭരണങ്ങളുടെ ഏറ്റവും വലിയ ശേഖരം സ്വന്തമായുള്ള സുൽത്താനിൽ സനക, ഈജിപ്ഷ്യൻ, മുഗൾ, പേർഷ്യൻ,കുന്തൻ, രജ് പുത്, നൈസാം, നവാബി, ചക്രി, ഡിസൈനുകൾ ആണ് ഇപ്പോൾ നടക്കുന്ന പ്രദർശനത്തിൽ ആളുകളുടെ മനം കവരുന്നത്.

പൗരാണിക കലയും രാജപ്രൗഢിയും ഇഴചേര്‍ത്ത പഴമയുടെ സൗന്ദര്യമാണ് ആന്റിക് ആഭരണങ്ങളില്‍ ആവാഹിച്ചിരിക്കുന്നത്. ആന്റിക് ആഭരണങ്ങളോട് പുതു തലമുറയ്ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. പഴമയുടെ പ്രൗഢിയേകുന്ന ആന്റിക് ഡിസൈനുകള്‍ക്ക് എന്നും ആവശ്യക്കാര്‍ കൂടുതല്‍ ആണെങ്കിലും മനസിന്‌ ഇണങ്ങിയ ഡിസൈന്‍ ലഭ്യമല്ല എന്ന പൊതുവായ പരാതിക്കാണ് സുല്‍ത്താന്‍ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡ്‌ പരിഹാരം നല്‍കുന്നത്.

വിത്യസ്തതകളുടെ തിരഞ്ഞെടുപ്പും കുറഞ്ഞ പണിക്കൂലിയും സന്ദര്‍ശകര്‍ക്കായി നല്‍കിക്കൊണ്ട് സുല്‍ത്താന്‍ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡ്‌ ഒരുക്കുന്ന ആന്റിക് ആഭരണങ്ങളുടെ പ്രദര്‍ശനം ഡിസംബര്‍ 31വരെ ഉണ്ടാകും.

 

 

0Shares