Trending News





കാസറഗോഡ്: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത് ഡ്രോൺ പൈലറ്റ് കോഴ്‌സ് പൂർത്തിയാക്കിയ പത്ത് പേരടങ്ങുന്ന സംഘം ഡിജിസിഎ സർട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അസാപ് സെന്ററുമായി സഹകരിച്ച് ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡാണ് പരിശീലനം നൽകുന്നത്. സംസ്ഥാന സർക്കാറിൻ്റെ ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ധനസഹായത്തോടെ വിദ്യാനഗറിലുള്ള അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലായിരുന്നു പരിശീലനം. സംസ്ഥാനത്ത് കാസർകോട് മാത്രമാണ് നിലവിൽ പരിശീലനം നൽകുന്നത്. 16 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയവർക്ക് കേന്ദ്ര വ്യോമ ഗതാഗത നിയന്ത്രണ ഏജൻസയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരമുള്ള സർട്ടിഫിക്കറ്റാണ് ലഭിക്കുക. ഏരിയൽ സിനിമാട്ടോഗ്രാഫി,ത്രീഡി മാപ്പിങ്,സർവേ,ഡ്രോൺ അസംബ്ലി എന്നിവ യിൽ പ്രാഗത്ഭ്യം നേടി പത്തുവർഷം കാലാവധിയുള്ള 25 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന ഡ്രോൺ പറത്താനുള്ള ലൈസൻസ്സാണ് ലഭിക്കുന്നത്. ഡ്രോണുകൾ പറപ്പിക്കലിന് ഇന്ത്യയിൽ ഡിജിസിഎ ഡ്രോൺ പൈലറ്റ് റിമോട്ട് സർട്ടിഫിക്കറ്റ് (ലൈസൻസ്) നിർബന്ധമാക്കിയത് 2021 ആഗസ്‌തിലാണ്.
Also Read
പുതിയ നിയമപ്രകാരം രാജ്യത്ത് ഡ്രോൺ പറത്തുന്നതിന് വലിയ നിയന്ത്രണങ്ങളുണ്ട്. പല സോണുകളാക്കിയാണ് നിയന്ത്രണം. ഉപയോഗിക്കുന്ന ഡ്രോണിൻ്റെ ഭാരവും ഡ്രോൺ പറത്താവുന്ന ഉയരവുമെല്ലാം അടിസ്ഥാനമാക്കിയാണ് നിയമം. ലൈസൻസ് ഇല്ലാതെ ഡ്രോൺ പറത്തിയാൽ മിനിമം ഒരു ലക്ഷമോ അതിൽ കൂടുതലോ പിഴ ഈടാക്കും. പറത്തിയ ഡ്രോൺ പിടിച്ചെടുക്കും.

Sorry, there was a YouTube error.