പ്രൈവസിയെ നിർവ്വചിക്കുന്ന സുപ്രീം കോടതി വിധി വെറുമൊരു കോടതി വിധി അല്ല; ബൄഹത്തായൊരു അക്കാദമിക് പേപ്പറാണ്

  • Post category:news
  • Reading time:2 mins read
You are currently viewing പ്രൈവസിയെ നിർവ്വചിക്കുന്ന സുപ്രീം കോടതി വിധി വെറുമൊരു കോടതി വിധി അല്ല; ബൄഹത്തായൊരു അക്കാദമിക് പേപ്പറാണ്

രഞ്ജിത്ത് ആന്റണി

പ്രൈവസിയെ നിർവ്വചിക്കുന്ന സുപ്രീം കോടതി വിധി വെറുമൊരു കോടതി വിധി അല്ല. പേഴ്‌‌സണൽ ലിബർട്ടി, ചരിത്രം, രാഷ്ട്രീയം, ഇക്കണോമിക്സ്, സ്വാതന്ത്ര്യം എന്നിവയെ കുറിച്ച് ആഴമേറിയ പഠനങ്ങൾ ഉൾക്കൊള്ളുന്ന ബൄഹത്തായൊരു അക്കാദമിക് പേപ്പറാണ്. സാധാരണ കോടതി വിധികളിൽ കാണുന്ന ലീഗൽ വെർണാക്കുലറുകൾ ഒന്നും ഇല്ലാത്ത സുന്ദരമായ ഒരു ലേഖനമാണത്. വാക്കുകളുടെയും, വാക്യങ്ങളുടെ ഘടനയിൽ പോലും മൌലീകമായൊരു സൌന്ദര്യം ഉറ്റി നിൽക്കുന്ന ഒരു ലേഖനം.

554 പേജുണ്ട്. പക്ഷെ ഒരു തരി പോലും ബോറടിക്കില്ല. വായിക്കുമ്പോൾ റെഫറൻസ്സുകളിലൂടെ ഊളിയിട്ട് പോകാൻ നല്ല ചാൻസ്സുണ്ട്. എല്ലാ ഇൻഡ്യക്കാരും നിർബന്ധമായി വായിച്ചിരിക്കണ്ട പുസ്തകം. ആധാറിനെന്താ കൊമ്പുണ്ടൊ എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കർ നിർബന്ധമായി വായിക്കണം.

പ്രൈവസി എന്നത് പൌരൻറെ മൌലീകാവകാശമാണെന്ന് വളരെ വ്യക്തമായ ഭാഷയിൽ ഡിഫൈൻ ചെയ്യുന്ന ഡോക്കുമെൻറാണത്. ലോകമെമ്പാടുമുള്ള കോടതി വിധികളെയും, ഭരണഘടനാ അമണ്ട്മെൻറുകളെയും ക്വാട്ട് ചെയ്തും, അതിൽ നിന്നൊക്കെ ആശയങ്ങൾ ഉൾക്കൊണ്ടും നടത്തിയ വിധിയാണത്.

ആധാറിൻറെ പ്രശ്നങ്ങൾ മനസ്സിലാകണമെങ്കിൽ ഈ പേഴ്‌‌സണൽ ലിബർട്ടിയെ കുറിച്ച് വ്യക്തമായ ധാരണ വേണം. ആധാർ അടി മുടി പേഴ്‌‌സണൽ ലിബർട്ടി വയലേറ്റ് ചെയ്യുന്ന ഒരു പ്രോജക്ടാണ്.

1. ബയോമെട്രിക്സ് ഡാറ്റ ഒരു പൌരൻറെ വയക്തികമായ സ്വത്താണ്. സ്‌‌റ്റേറ്റിന് അതിൽ ഒരു തരിമ്പും അവകാശമില്ല. ഏതെങ്കിലും തരത്തിൽ അത് ചോദിക്കുന്നതൊ, അതുപയോഗിച്ച് ഏതെങ്കിലും ഡാറ്റ മൈനിംഗ്/പ്രോസ്സസ്സിംഗ് നടത്തുന്നതൊ കുറ്റകരമായ മൌലീകാവകാശ ലംഘനമാണ്.

2. സ്‌‌റ്റേറ്റിന് ഈ ഡാറ്റ തേർഡ് പാർട്ടിക്ക് ലഭ്യമാക്കുന്ന Federation or Syndication സിസ്‌‌റ്റം നിർമ്മിക്കാനൊ, നൽകാനൊ സാദ്ധ്യമല്ല. ഇവ കാംഷിക്കുന്ന പ്രൈവറ്റ് എൻറിറ്റികൾ കുറ്റകരമായ മൌലീകാവകാശ ലംഘനമാണ് നടത്തുന്നത്.

വേറൊന്നു കൂടെ, ഗവണ്മെൻറ് എന്നത് സ്‌‌റ്റേറ്റല്ല. സ്‌‌റ്റേറ്റ് എന്നത് രാഷ്ട്രീയാതീതമായൊരു എൻറിറ്റിയാണ്. ഗവണ്മെൻറ സ്‌‌റ്റേറ്റിൻറെ താത്കാലിക സംരക്ഷകർ മാത്രമാണ്. ഇവർക്ക് ഭാരിച്ച ഉത്തരവാദിത്വമൊന്നുമില്ല. സ്‌‌റ്റേറ്റിൻറെ സത്തയായ ഭരണഘടന സംരംക്ഷിക്കുക എന്ന ഒരൊറ്റ ഉത്തരവാദിത്തമെ ഉള്ളു. പേഴ്‌‌സണൽ ലിബർട്ടി എന്നത് സ്‌‌റ്റേറ്റ് നൽകുന്ന ഒരു സംരക്ഷണമാണ്. സർക്കാറിന് അത് സംരക്ഷിക്കണ്ട ബാദ്ധ്യതയുമുണ്ട്.പറഞ്ഞ് വന്നത്, ആധാർ എന്നത് ഒരു സർക്കാർ നയമാണ്. അത് സ്‌‌റ്റേറ്റ് നൽകുന്ന പൌരാവകാശത്തിൻറെ ലംഘനമാണെങ്കിൽ അതെടുത്ത് ദൂര കളയണം എന്നാണ് വിധി.

0Shares