ഹിന്ദു യുവതികളെ മതം മാറ്റാനുള്ള ലക്‌ഷ്യം മുന്നിട്ട് പ്രവര്‍ത്തിക്കുന്ന സംഘടകള്‍ സംസ്ഥാനത്ത് സജീവം; ലൗജിഹാദ് സാങ്കല്‍പ്പികമല്ല എന്ന് ഡി. ജി. പി ലോക് നാഥ്‌ ബെഹ്‌റ

  • Post category:news
  • Reading time:2 mins read
You are currently viewing ഹിന്ദു യുവതികളെ മതം മാറ്റാനുള്ള ലക്‌ഷ്യം മുന്നിട്ട് പ്രവര്‍ത്തിക്കുന്ന സംഘടകള്‍ സംസ്ഥാനത്ത് സജീവം; ലൗജിഹാദ് സാങ്കല്‍പ്പികമല്ല എന്ന് ഡി. ജി. പി ലോക് നാഥ്‌ ബെഹ്‌റ

തിരുവനന്തപുരം:  ഹിന്ദു യുവതികളെ മതം മാറ്റാനുള്ള ലക്‌ഷ്യം മുന്നിട്ട് പ്രവര്‍ത്തിക്കുന്ന സംഘടകള്‍ സംസ്ഥാനത്ത് സജീവമാണെന്നും ലൗജിഹാദ് സാങ്കല്‍പ്പികമല്ല എന്നും സംസ്ഥാന പോലീസ് മേധാവി ലോക് നാഥ്‌ ബെഹ്‌റ. തീവ്ര ഇസ്ലാം മത ചിന്താഗതിക്കാരാണ് ഈ സ്‌ക്വാഡിലെ അംഗങ്ങളെന്നും സ്‌ക്വാഡുകളുടെ പ്രധാന ലക്ഷ്യം സി. പി. എം അനുഭാവമുള്ള യുവതികളാണ്, പ്രൊഫഷണലുകളേയും നോട്ടമിടുന്നു എന്നും ഈഴവ യുവതികളെയാണ് ഇതിനായി തെരഞ്ഞെടുത്ത് ചതിക്കുഴിയില്‍ വീഴുന്നതെന്നാണ് കേരളാ പൊലീസിന്റെ അതീവ രഹസ്യ റിപ്പോര്‍ട്ടിലുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം പറയുന്നു.

ഡി. ജി. പി. പ്രമുഖ ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങൾ ഉള്ളത്. ഡി. ജി. പിയുടെ ഈ വെളിപ്പെടുത്തലുകളെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്‍ ഡി. ജി. പിയായിരുന്ന ടി. പി സെന്‍കുമാറും കേരളത്തില്‍ ആസൂത്രിതമതം മാറ്റം നടക്കുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇതിനെ തള്ളിക്കളയുകയാണ് ഉണ്ടായത്.

കേരളത്തില്‍ ദവാ സ്‌ക്വാഡെന്ന പേരില്‍ ലൗജിഹാദ് ശക്തമാണെന്നാണ് ദേശിയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദവാ എന്നാല്‍ മതംമാറ്റമെന്നാണ് അര്‍ത്ഥം. സൗഹൃദത്തില്‍ തുടങ്ങി യുവതികളുടെ വിശ്വാസം നേടിയെടുക്കും. അതിന് ശേഷം പ്രണയം. വിവാഹത്തിന് മതം മാറണമെന്ന ആവശ്യവും. ഇത്തരക്കാരെ സഹായിക്കാന്‍ ദവാ ഗ്രൂപ്പില്‍ പ്രത്യേക സംവിധാനങ്ങളുമുണ്ട്. ഇതെല്ലാം ഏകോപിപ്പിക്കാന്‍ നേതൃത്വവും ഉണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക ടീമിനെ കേരളാ പൊലീസ് നിയോഗിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇത് ചര്‍ച്ചയായി.

അടുത്തിടെ കാസര്‍ഗോഡ് സ്വദേശി ആതിര എന്ന പെണ്‍കുട്ടി ആയിഷ എന്ന പേരു സ്വീകരിച്ച് മുസ്ലിം ജീവിതരീതി സ്വീകരിച്ചു വീട്ടില്‍ നിന്നിറങ്ങിപ്പോയതു വിവാദമായിരുന്നു. െവെക്കം സ്വദേശിനി ഹാദിയയുടെ മതം മാറിയുള്ള വിവാഹം െഹെക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ആയിഷയുടെ വിഷയത്തിലും ശക്തമായ പ്രചരണമുണ്ടായത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാംമതം സ്വീകരിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ വാദം കോടതി സ്വീകരിക്കുകയായിരുന്നു. 19 ദിവസം ഒളിവില്‍ക്കഴിയാന്‍ പെണ്‍കുട്ടിയെ സഹായിച്ചത് ആരാണെന്നതു സംബന്ധിച്ച് പോലീസിന് ഇപ്പോഴും വ്യക്തതയില്ല.

ചിലര്‍ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായപ്പോള്‍ നാടകീയമായി പെണ്‍കുട്ടി കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രത്യക്ഷപ്പെട്ട് കീഴടങ്ങിയതും സംശയത്തോടെയാണ് പോലീസ് കാണുന്നത്. മറ്റൊരു കേസില്‍ മതം മാറിയ മകളെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് മത മൗലികസംഘടനകള്‍ ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് കണ്ണൂരിലെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ െഹൈക്കോടതി കഴിഞ്ഞ ദിവസം പോലീസ് സംരക്ഷണം അനുവദിച്ചിരുന്നു. വയനാട്ടില്‍ നിന്നും സമാപനമായ പരാതിയും പോലീസിനു മുന്നിലുണ്ട്.

0Shares