പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിക്കുന്നു; അവധിക്കാലത്തെ ശമ്പളം സര്‍ക്കാര്‍ തന്നെ നല്‍കും

  • Post category:news
  • Reading time:1 min read
You are currently viewing പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിക്കുന്നു; അവധിക്കാലത്തെ ശമ്പളം സര്‍ക്കാര്‍ തന്നെ നല്‍കും


ന്യൂഡല്‍ഹി: സ്ത്രീകളുടെ ജോലി സാധ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചനയില്‍. 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി അവധി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. അധികമായി വരുന്ന 14 ആഴ്ചയിലെ ശമ്പളം സര്‍ക്കാര്‍ നല്‍കും. 15,000 രൂപവരെ പ്രതിമാസം ശമ്പളം ഉള്ളവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ആനുകൂല്യം ലഭിക്കുന്നതിന് ഇ.പി.എഫ്ഒയില്‍ അംഗങ്ങളായി ചുരുങ്ങിയത് 12 മാസമെങ്കിലും ആയിരിക്കണം. ഇ.പി.എഫ്ഒയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പ്രതിവര്‍ഷം 400 കോടി രൂപയുടെ അധികബാധ്യത ഇതുമൂലം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാകും പദ്ധതി ആദ്യം നടപ്പാക്കുക. പിന്നീട് ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കും.

0Shares