ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ദീര്‍ഘദൂര ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു. പകരം ജനറല്‍ കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കും. സീറ്റ് സംവരണത്തിന്റെ മാതൃകയില്‍ സ്ത്രീകളുടെ സീറ്റുകള്‍ തിരിച്ചറിയാന്‍ സ്റ്റിക്കര്‍ പതിക്കും. തിരുവനന്തപുരം-ചെന്നെ മെയില്‍, കൊച്ചുവേളി-ബംഗലൂരൂ എന്നീ ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ ഈ ക്രമീകരണം നടപ്പാക്കിയത്.
ഈ രണ്ട് ട്രെയിനുകളിലും നിലവിലുള്ള മൂന്ന് ജനറല്‍ കമ്പാര്‍ട്ട്മെന്റുകളിലൊന്നില്‍ ഒന്നുമുതല്‍ 30 വരെയുള്ള സീറ്റുകള്‍ സ്ത്രീകള്‍ക്കുവേണ്ടി മാറ്റി. ടിക്കറ്റ് പരിശോധകരും റെയില്‍വേ സംരക്ഷണസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ സീറ്റുകളിലിരിക്കുന്ന പുരുഷന്മാരെ മാറ്റുന്നത്. പലര്‍ക്കും പിഴചുമത്തി. സുരക്ഷിതത്വത്തിനുവേണ്ടിയാണ് സ്ത്രീകള്‍ക്ക് പ്രത്യേകം കോച്ചുകള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
ദീര്‍ഘദൂര ട്രെയിനുകളിലെ ലേഡീസ് കോച്ചുകള്‍ നിര്‍ത്തലാക്കുന്നു