
പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ വീഡിയോഗ്രാഫര്‍ അനില്‍ കണ്ണനെ (45) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് ചെമ്പരിക്ക റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യാവിഷന്‍, സൂര്യടിവി. ദര്‍ശന എന്നീ ചാനലുകളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന അനില്‍ കണ്ണന്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ ചാനലിലും ഏറെക്കാലം ക്യാമറമാനായി പ്രവര്‍ത്തിച്ചുവന്നിരുന്നു.

കാസര്‍കോട് ജില്ലയിലെ ചെമ്പരിക്കയിലെ കുഞ്ഞിക്കണ്ണന്‍റെ മകനാണ് അനില്‍ കണ്ണന്‍. ചെമ്പരിക്കയില്‍ ഒരു ക്വാര്‍ട്ടേഴ്‌സിലാണ് അനില്‍ കണ്ണന്‍ താമസിച്ചുവന്നിരുന്നത്.
