പോപ്പുലേഷന്‍ രജിസ്റ്റര്‍: എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മോദിയും അമിത് ഷായും വ്യക്തമാക്കണം: എം.കെ മുനീര്‍

  • Post category:news
  • Reading time:1 min read
You are currently viewing പോപ്പുലേഷന്‍ രജിസ്റ്റര്‍: എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മോദിയും അമിത് ഷായും വ്യക്തമാക്കണം: എം.കെ മുനീര്‍

ദേശീയ ജനസംഖ്യാ രജിസ്റ്ററും എന്‍.ആര്‍.സിയും തമ്മില്‍ ബന്ധമില്ലെന്ന് അമിത്ഷാ പറയുന്നത് തെറ്റാണെന്ന വാദവുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇരുവരും സ്വീകരിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പോപ്പുലേഷന്‍ രജിസ്റ്ററിന്‍റെ ഉദ്ദേശം എന്തെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഒന്നിച്ച് നടത്തിയ സമരം തെറ്റല്ല. കൂട്ടായ സമരങ്ങളും നടക്കണം. ഒരുമിച്ചു സമരങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല. ഈ വിഷയത്തില്‍ നിയമസഭ മീറ്റിംഗ് വിളിച്ചു ചേര്‍ക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares