പൊവ്വല്‍ ബൈത്തുറഹ്മ നാടിന് സമര്‍പ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing പൊവ്വല്‍ ബൈത്തുറഹ്മ നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് പൊവ്വല്‍ മേഖല റിലീഫ് കമ്മിറ്റിയും, പൊവ്വല്‍ കെ.എം.സി.സി യു.എ.ഇ കമ്മിറ്റിയും സംയുക്തമായി നിര്‍മ്മിച്ച ബൈത്തുറഹ്മ നാടിന് സമര്‍പ്പിച്ചു. സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോല്‍ വീടിന്റെ താക്കോല്‍ കൈമാറി. പൊതു സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. എ.ബി. ഷാഫി അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സി. ടി. അഹമ്മദ് അലിയെ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് മുഹമ്മദ് കുഞ്ഞി ഷാള്‍ അണിയിച്ചു സ്വീകരണം നല്‍കി.ബഷീര്‍ വെള്ളിക്കൊത്തു മുഖ്യ പ്രഭാഷണം നടത്തി. ശരീഫ് കോട്ടപ്പുറം മലപ്പുറം, എന്‍.എ നെല്ലിക്കുന്ന് എം.ല്‍.എ, കെ.ഇ.എ. ബക്കര്‍, ഹമീദ് മാങ്ങാട്, കെ. ബി മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, എം.കെ അബ്ദുല്‍ റഹിമാന്‍ ഹാജി, മുളിയാര്‍ പഞ്ചായത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, മന്‍സൂര്‍ മല്ലത്ത് ശരീഫ് കൊടവഞ്ചി, സംസാരിച്ചു. റിലീഫ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ശുകൂര്‍ എം.എസ് സ്വാഗതവും, കണ്‍വീനര്‍ ബാത്തിഷ പൊവ്വല്‍ നന്ദിയും പറഞ്ഞു.

0Shares