കാസർകോട്: സമഗ്ര ശിക്ഷ കാസർകോടും ബി.ആർ.സിയും ചേർന്ന് സ്കൂൾ വിദ്യാർഥിനികൾക്ക് ചതുർദിന ജില്ലാ നാടക ശില്പശാല ജ്വാല- 2019 ജനുവരി 25 മുതൽ 28 വരെ കുറ്റിക്കോലിൽ നടക്കും. പെൺകുട്ടികളുടെ ശാക്തീകരണത്തിന് വേണ്ടി സർവ ശിക്ഷ കേരളയുടെ നേതൃത്വത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
നാടകാഭിരുചിയുള്ളവർക്ക് വിദ്യാഭ്യാസത്തോടൊപ്പം ആത്മവിശ്വാസവും വ്യക്തിത്വവും അഭിനയശേഷിയും വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും 30 വിദ്യാർത്ഥിനികൾ പരിശീലന ക്യാമ്പിൽ സംബന്ധിക്കും. നാടക നോവൽ രചയിതാവ് പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്യും. കാസർകോട് അസി. പോലീസ് സൂപ്രണ്ട് ഡി. ശിൽപ ഐ.പി.എസ് മുഖ്യാതിഥിയാകും.
പെൺകുട്ടികളുടെ ശാക്തീകരണത്തിന് ചതുർദിന നാടക ശില്പശാല ജ്വാല; 25 ന് കുറ്റിക്കോലിൽ ആരംഭിക്കും