കാസര്‍കോട്: പള്ളിക്കര കൃഷിഭവന്‍, കുടുംബശ്രീ, എം.എസ് സ്വാമി നാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് പുലരി അരവത്തിന്റെ നേതൃത്വത്തില്‍ നാട്ടി കാര്‍ഷീക പാഠശാല 2018 ശനിയാഴ്ച പൂബാണം കുഴി ക്ഷേത്രം സാരഥി ഓഡിറ്റോറിയത്തില്‍ നടക്കും. കഴിഞ്ഞ രണ്ടുവര്‍ഷമായി നാട്ടിമഴ മോഹല്‍സവം നടത്തിയിരുന്നു. ഈവര്‍ഷം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നാട്ടി നടത്തുന്നത്. ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന കാര്‍ഷിക സെമിനാര്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷ്യമേള നടക്കും. ഞായറാഴ്ച രാവിലെ 9 മുതല്‍ നടക്കുന്ന കാര്‍ഷിക കമ്പളം ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു ഫ്‌ലാഗ് ഓഫ് ചെയ്യും. 11 മണിക്ക് നാട്ടി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ എ.കെ ജയപ്രകാശ്, പി പത്മനി, കെ വേണുഗോപാല്‍, സുരേഷ് കുതിരക്കോട്, പ്രണബ് കുമാര്‍ സംബന്ധിച്ചു.
പുലരി അരവത്തിൻ്റെ നാട്ടി കാര്‍ഷീക പാഠശാല ശനിയാഴ്ച നടക്കും