പാരാമെഡിക്കല്‍ മേഖലയില്‍ കൂടുതല്‍ കോഴ്‌സുകള്‍ കാസര്‍കോട്ട് കൊണ്ടുവരും; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

  • Post category:local news
  • Reading time:1 min read
You are currently viewing പാരാമെഡിക്കല്‍ മേഖലയില്‍ കൂടുതല്‍ കോഴ്‌സുകള്‍ കാസര്‍കോട്ട് കൊണ്ടുവരും; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്: പാരാമെഡിക്കല്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരമൊരുക്കാനായി കാസര്‍കോട്ട് പുതിയ കോഴ്‌സുകള്‍ കൊണ്ടുവരുമെന്ന് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്. നുള്ളിപ്പാടി ചാനല്‍ ആര്‍.ബി സ്റ്റുഡിയോവില്‍ നടന്ന അല്‍ റാസി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അല്‍ റാസി കോളേജ് മനേജിംഗ് ഡയറക്ടര്‍ റഫീഖ് വിദ്യാനഗര്‍ അദ്ധ്യക്ഷനായി. ചാനല്‍ ആര്‍.ബി മാനേജിങ് എഡിറ്റര്‍ ഹാരിസ് പുണ്ടൂര്‍ മുഖ്യാഥിതിയായി. പ്രിന്‍സിപ്പല്‍ ഇബ്രാഹിം പള്ളങ്കോട്, മനേജിംഗ് ഡയറക്ടര്‍ അനീസ് ബി.എ, ധന്യശ്രീ, നെശ് വാന ഫര്‍വീന്‍, തസീല മേനങ്കോട് സംസാരിച്ചു. നഫീസത്ത് റുക്‌സാന സി.എച്ച് തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.

0Shares