പശുക്കളെ വധിച്ചാല്‍ ഇനിമുതല്‍ ജീവപര്യന്തം തന്നെ; ഗുജറാത്ത് ഭരണകൂടത്തിനും ഗവര്‍ണറുടെ അംഗീകാരം.

  • Post category:news
  • Reading time:1 min read
You are currently viewing പശുക്കളെ വധിച്ചാല്‍ ഇനിമുതല്‍ ജീവപര്യന്തം തന്നെ; ഗുജറാത്ത് ഭരണകൂടത്തിനും ഗവര്‍ണറുടെ അംഗീകാരം.

ഗാന്ധിനഗര്‍(ഗുജറാത്ത്): ഗോവധം ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാക്കി ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം. മാര്‍ച്ച് 31ന് ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിാണ് ഗവര്‍ണര്‍ ഒ.പി കോഹ്ലി അനുമതി നല്‍കിയത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പശുക്കളെ കൊല്ലുന്നത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി നിയമം പാസാക്കിയുരുന്നു. അതില്‍ ഭേദഗതി വരുത്തി ഗവര്‍ണരുടെ അംഗീകാരത്തിനായി അയക്കുകയായിരുന്നു. ഗവര്‍ണര്‍ ഒപ്പ് വെച്ചതോടെ പുതിയ നിയമം നടപ്പിലായെന്നും നടപടികള്‍ പെട്ടെന്നുണ്ടാകുമെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിന്‍ ജഡേജ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ഗുജറാത്ത് മൃഗസംരക്ഷണ ബില്‍ ഭേദഗതിയോടെ അന്ന് പാസാക്കിയത്. നേരേത്ത പശുവിനെ കൊല്ലുന്നവര്‍ക്ക് മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ തടവാണ് നിശ്ചയിച്ചിരന്നത്. ഇപ്പോള്‍ അത് ജീവപര്യന്തം വരെയാക്കി ഉയര്‍ത്തി. ഇതിന് പുറമെ 50,000 രൂപയായിരുന്ന പിഴ അഞ്ചു ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. ഇത് ജാമ്യമില്ലാ കുറ്റമാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. നേരേത്ത പശുക്കടത്തിന് ഉപയോഗിച്ച വാഹനം പൊലീസ് പിടിച്ചെടുത്താല്‍ ആറുമാസം കൂടുമ്പോള്‍ വിട്ടുനല്‍കുമായിരുന്നു. ഇനി അത് ഉണ്ടാവാനും ഇടയില്ല.

0Shares