Categories
പ്രശസ്ത നടി ആൻ അഗസ്റ്റിനും ഛായാഗ്രഹകൻ ജോമോൻ ടി ജോണും വിവാഹമോചിതരാകുന്നു
നടൻ അഗസ്റ്റിന്‍റെ മകളാണ് ആൻ ആഗസ്റ്റിൻ. രണ്ടു വർഷത്തെ പ്രണയത്തെ തുടർന്ന് 2014 ലായിരുന്നു ജോമോണിന്‍റെയും ആനിന്‍റെയും വിവാഹം.
Trending News





നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും വിവാഹമോചിതരാകുന്നു. ജോമോനാണ് ചേർത്തല കുടുംബകോടതിയിൽ വിവാഹമോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സമർപ്പിച്ചിട്ടുള്ളത്. ഹര്‍ജി പരിഗണിച്ച കോടതി ആൻ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിന് കുടുംബ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
Also Read

നടൻ അഗസ്റ്റിന്‍റെ മകളാണ് ആൻ ആഗസ്റ്റിൻ. രണ്ടു വർഷത്തെ പ്രണയത്തെ തുടർന്ന് 2014 ലായിരുന്നു ജോമോണിന്‍റെയും ആനിന്‍റെയും വിവാഹം. നിലവിൽ ബാംഗ്ലൂരാണ് ആൻ ഉള്ളത്. കഴിഞ്ഞ 3 വർഷമായി വേർപിരിഞ്ഞ് കഴിയുകയാണ് ഇരുവരും. കഴിഞ്ഞ കുറച്ചുകാലമായിട്ടേയുള്ളൂ ആൻ സോഷ്യൽ മീഡിയകളിൽ സജീവമായിട്ട്. അടുത്തിടെ ചില പൊതുവേദികളിലും ആൻ പങ്കെടുത്തിരുന്നു.

Sorry, there was a YouTube error.